About Me
പ്രശസ്ത ക്രൈസ്തവ സാഹിത്യകാരനും ഗ്രന്ഥകർത്താവുമായ പന്തളം ളാഹയിൽ മത്തായിസാർ സാറാമ്മ ദമ്പതികളുടെ ആറു മക്കളിൽ അഞ്ചാമത്തവളായി ജനിച്ചു. ചെറുപ്രായത്തിൽത്തന്നെ ദൈവത്തോടുള്ള സ്നേഹവും ഭക്തിയും വർധിക്കുവാൻ ഇടയായി ബാല്യകാലത്ത് ക്രിസ്തീയ ഗാനങ്ങളിലേക്ക് ആകർഷിക്കപ്പെടുകയും ആത്മീയഗാനങ്ങൾ കേൾക്കുമ്പോൾ ഉള്ളം തുടിക്കുകയും പാട്ടുപാടാനും ദൈവത്തെ സ്തുതിക്കാനും വെമ്പൽ കൊള്ളുകയും ചെയ്തിരുന്നു.
13-ാം വയസ്സിൽ രക്ഷാനിർണയം പ്രാപിക്കുവാനും അതോടൊപ്പം സ്നാനപ്പെട്ട് സഭയോടു ചേരുവാനും സാധിച്ചു. തുടർന്ന് ആത്മീയ ഗാനങ്ങൾ പഠിക്കുവാനും മറ്റുള്ളവരെ പഠിപ്പിക്കുവാനും അവസരം ലഭിച്ചു. 1971-ൽ ദൈവസഭയുടെ കാരായ്മയിലുള്ള ലേഡീസ് ബൈബിൾ സ്കൂളിൽ ചേർന്നു പഠിച്ചു. തുടർന്ന് 1974-ൽ കോട്ടയം മണർകാട് മടയ്ക്കൽ ജോണി ജോണിന്റെയും മറിയാമ്മയുടെയും മകനായ പാസ്റ്റർ ബാബു എം. ജോണുമായി വിവാഹിതയായി. വിവാഹാനന്തരം കുടുംബമായി കർതൃവേലയിൽ വ്യാപൃതരായി ചില വർഷങ്ങൾ കേരളത്തിൽ ദൈവസഭയുടെ ശുശ്രൂഷയിലായിരുന്നു. 1983 കാലയളവിൽ കുടുംബമായി അമേരിക്കയിൽ എത്തിയതിനുശേഷം ഫ്ളോറിഡായിലെ ഗ്രീൻ മെഡോസ് ദൈവസഭ സ്ഥാപിക്കുവാനും കർത്രുശുശ്രൂഷയിലായിരിപ്പാനും ദൈവം കൃപ ചെയ്യതു. ജെമി, ഭർത്തവായ ജിജു ജേക്കബ്, ജെസി സൂസൻ ജോൺ എന്നിവർ മക്കളും, മലിയ ജേക്കബ് കൊച്ചുമകളുമാണ്.
1998 ജനുവരി 22 മുതൽ ദൈവിക ആലോചന പ്രാപിച്ച് ദൈവ നിയോഗത്താൽ ഗാനങ്ങളും കവിതകളും എഴുതിത്തുടങ്ങുവാനും, ക്രിസ്തീയ സാഹിത്യരംഗത്ത് ഈടുറ്റ ഗാനങ്ങളും കവിതകളും രചിച്ച് ദൃശ്യശ്രവണ പത്രമാധ്യമങ്ങളിലൂടെ അംഗീകാരം ലഭിക്കുവാനുമിടയായി. 2013 നവംബർ 3-ന് ഭർത്താവ് പാസ്റ്റർ ബാബു എം. ജോൺ കർതൃസന്നിധിയിൽ ചേർക്കപ്പെട്ടുകയും തുടർന്ന് നിരാശപ്പെട്ട് തളർന്നിരിക്കാതെ കർത്താവിന്റെ വലയിൽ വർദ്ധിച്ചുവരുവാൻ സർവ്വശക്തൻ സാഹായിച്ചുകൊണ്ടിരിക്കുന്നു. സർവ്വ മഹത്വവും പുകഴ്ചയും കർത്താവിനർപ്പിക്കുന്നു.